കനിവ്

കൊച്ചിയുടെ തെരുവിൽ അഭയം തേടിയ നിർധനർക്ക് ഭക്ഷണം നൽകുവാൻ എറണാകുളം ശാലേം മാർത്തോമാ ഇടവക (കോൺവെന്റ് റോഡ് ) 2016 നവംബർ 1 തീയതി ആരംഭിച്ച കാരുണ്യ പദ്ധതിയാണ് 'കനിവ് '. ദൈവകൃപയാലും, സഭാ അംഗങ്ങളുടെയും, അയൽക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായത്താലും 2023 നവംബർ ഒന്നാം തീയതി ' കനിവ് ' ഏഴു വർഷം പൂർത്തീകരിച്ചു.
Our Activities
ദൈനംദിന പ്രവർത്തനത്തിൽ പ്രധാനപ്പെട്ടത് , എല്ലാ ദിവസവും പള്ളിയുടെ അങ്കണത്തിൽ നൽകുന്ന ഉച്ചഭക്ഷണ പൊതിച്ചോറ് വിതരണം ആണ് . കൂടാതെ നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യാനുസരണം ഭക്ഷണപ്പൊതികൾ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു . കൂടാതെ ഉച്ചഭക്ഷണത്തിനായി വരുന്ന സ്ഥിരം അംഗങ്ങൾക്ക് വർഷത്തിലൊരിക്കൽ പുത്തൻ വസ്ത്രങ്ങളും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സാധനങ്ങളും നൽകിവരുന്നു . കൂടാതെ രോഗികൾ ആയവർക്കും സ്ഥിര വരുമാനം ഇല്ലാത്തവർക്കും ഭക്ഷണപ്പൊതികളും കുടുംബ ക്ഷേമത്തിന് വേണ്ടി എല്ലാ മാസവും പലചരക്ക് സാധനങ്ങളും എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു
Out Reach Program
വിവിധ സാഹചര്യങ്ങളാൽ കുടുംബത്തിൽ നിന്നും തിരസ്കരിക്കപ്പെട്ടവർക്കായി, തെരുവിൽ അലയേണ്ട സാഹചര്യം ഉള്ളവർക്കായി ബോബി ഫിലിപ്പ് അച്ഛൻ ലഭ്യമായ സമയങ്ങളിൽ എല്ലാം ഈ നിർദ്ധനർക്കായി ക്രിസ്തുവിൽ അധിഷ്ഠിതമായ കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്
Kanivu Donations
Please use the following bank account:
Salem Mar Thoma Church
The Catholic Syrian Bank Ltd
Market Road Branch, Ernakulam
Savings account: 002 101 006 218 190 001
IFSC: CSBK0000021
കനിവിന്റെ ശുശ്രൂഷയ്ക്ക് നിർലോഭമായി സഹായം നൽകിയ ഏവരെയും ദൈവം അധികം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ഇടവകയുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്നേഹത്താൽ പ്രേരിതരായി അപരന്റെ കണ്ണീരൊപ്പാൻ നമ്മൾ ചെയ്യുന്ന എളിയ ശുശ്രൂഷ അഭംഗുരം തുടരാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു